Tuesday, March 13, 2012


ഭയമുള്ള മനുഷ്യര്‍ ജീവിതത്തെ ഭയക്കുന്നില്ല
കാരണം ഭയം ഇരുട്ടും
ജീവിതം വെളിച്ചവും ആണ്

Thursday, March 8, 2012

ആകാശത്തെ പോലെ ഒരിക്കലും ആകരുത് ...
കടലിനെ പോലെ വിശാലമാകുക
കാരണം കടല്‍ സ്വീകരിക്കാനും നമ്മെ പഠിപ്പിക്കുന്നു
പുഴകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് പോലെ......

മരണം ഒന്നിന്റെയും അവസാനമല്ല എന്ന് പറയുന്നത് തെറ്റാണ്...
മരണം എന്തൊക്കെയോ അവസാനിപ്പിച് മറ്റെന്തോക്കയോ തുടങ്ങുന്നു

Wednesday, March 7, 2012


ഒരു പനിനീര്‍ പൂവിന്റെ നിഷ്കളങ്ഘത .......
അത് വെറും മായയാണ്‌ .....
ഒരു നിമിഷത്തില്‍ വന്നു മറുനിമിഷത്തില്‍ മായുന്നതല്ല നിഷ്കളങ്ഘത .....
അത് എന്നും ഉള്ളില്‍ മഴയായ് പെയ്യും .....







മെല്ലെ മെല്ലെ ജനാലയിലുടെ കടന്നു വരുന്ന വെളിച്ചതെക്കള്‍ ഇരുട്ടിനെ ഞാന്‍ ഇഷ്ടപ്പെടുന്നു..... ....
കാരണം അത് ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കുന്നു
എന്നും വഴുതി പോകുന്ന ജീവന്റെ കൈതാങ്ങാണ് ജീവിതം
കാലം പുതിയ കഥകള്‍ എഴുതുമ്പോള്‍ അത് വായിക്കാന്‍ കഴിയാതെ നാം വീണ്ടും വീണ്ടും പഴയ കഥകള്‍ തന്നെ വായിക്കുന്നു .....
ആ കഥകള്‍ എന്നും നാം എന്താണെന്നു പറഞ്ഞു തരുന്നുണ്ട്.....
പക്ഷെ നാം അത് അറിയാതെ ....
കഥകള്‍ ഇല്ലാത്ത നാളുകളിലേക്ക് മായുന്നു....


Saturday, May 1, 2010

മഴശേഷം


ഇരുണ്ട പ്രഭാതത്തില്‍ ആസ്വദിച്ചു ഞാന്‍ മഴയുടെ സൌന്ദര്യം .മൂടികിടന്ന പ്രഭാതത്തില്‍ തണുപ്പിന്റെ പുതപ്പുമായി മഴ എന്നിലെക്കെ അടുത്തു.വര്നസഭാലമായ ഈ ലോകത്തില്‍ മഴയുടെ മനോഹാരിത തികച്ചും വ്യത്യസ്തം .പൂക്കളും മരങ്ങളും മഴയുടെ മനോഹാരിത കൂട്ടി .ചെബിന്‍ ഇലയിലെ മഴത്തുള്ളികള്‍ ഇപ്പോഴും മായാതെ കിടക്കുന്നു .ചെറിയ ചെറിയ മഞ്ഞുകനഗല്‍ പ്രഭാതത്തിലെ മഴയുടെ മനോഹാരിത കൂട്ടി .ആകാശത്തില്‍ നിന്നെ വന്ന ആളിപഴഞ്ഞളുടെ രുചി ഇനിയും മതിയായില്ല .സൂര്യന്‍ പോലും മറന്നു ഉണരാന്‍

Wednesday, April 28, 2010

മഴയുടെ വരവ്


ഇടവഴിയിലൂടെ ഞാന്‍ നടന്നപ്പോള്‍ മഴയുടെ ശബ്തം ഞാന്‍ കേട്ടു.മഴമരങ്ങള്‍ എനിക്കുനേരെ മഴ പൊഴിച്ചിരുന്നു.
മഴയുടെ വരവില്‍ എല്ലാം സന്തോഷിച്ചു .മഴയുടെ വരവിനായി കാത്തിരുന്നു അവസാനം പ്രകൃതി അവള്‍ക്കായിഒരുക്കിവെച്ച ചെറുപുന്ജിരി അവള്‍ക്കെ സമ്മാനിച്ചു.മഴ ഒരു അനശ്വരമായ കൌതുകമാണ് . ചിത്രശലഭത്തെ തടയാന്‍ ആര്‍ക്കുമാവില്ല .അവള്‍ സന്ജരിച്ചുകൊന്ടെയിരിക്കും.ഒടുവില്‍ മഴയുടെ വരവില്‍ പ്രകൃതി അതിന്‍റെഎല്ലാ സൌന്ദര്യത്തോടെ അവളെ സ്വീകരിച്ചു .അവളുടെ സൌന്ദര്യം കണ്ടു മേഘം ഒരു നിമിഷം സൂര്യനെ മറച്ചു

Thursday, September 3, 2009

വേദന





വേദന ഒരു പ്രവാഹമാണ്
നെന്ജിനുള്ളില്‍ നിന്ന്
വരുന്ന ഒരു ദ്രാവകം
ആ പ്രവാഹത്തില്‍
ഒഴുകിപോകാത്തവര്‍
ആരും ഉണ്ടാകില്ല
എന്നും അത് നമ്മോട്‌
കൂടെ ഉണ്ടാകും
നമ്മെ പിരിയാതെ
ഓര്‍മയായും,നിഴലായും
ആഗ്രഹിക്കുമ്പോള്‍ നമുക്കത്‌
തുണയാകില്ല
സന്തോഷിക്കുമ്പോള്‍ വിളിക്കാതെ
വരുന്ന അതിഥി



വേദന ഓര്‍മകളെ സമ്മാനിക്കുന്ന
ഒരു പ്രവാഹം

Thursday, March 19, 2009

മഴ ഒരു ചിത്രശലഭം


മഴ ഒരു ചിത്രശലഭമാണ്

വര്‍ണശബളമായ ആ ചിത്രശലഭം

എന്നും നമ്മുടെ മനസ്സില്‍ പറന്നു കളിക്കുന്നു

നമുക്ക് പിടിക്കാന്‍ കഴിയാതെ

അത് എങ്ങോട്ടോ പറക്കുന്നു

ഓരോ ചിത്രശലഭത്തിനും അതിന്റേതായ ശബ്ദങ്ങള്‍ ഉണ്ട്

മഴ എന്ന ചിത്രശലഭത്തിനും ശബ്ദം ഉണ്ട്

മഴ ശബ്ദം ഉണ്ടാക്കുന്നത്

റോഡില്‍ വെള്ളം വീണും

വെള്ളത്തില്‍ മഴ തുള്ളി വീണും ആണ്

ആ ചിത്ര ശലഭത്തിന്റെ ഭംഗി എത്ര വര്‍ണിച്ചാലും തീരില്ല

ഹാ എന്ത് ഭംഗി! എത്ര സുന്ദരം


Tuesday, March 17, 2009

തനിച്ച്



തനിച്ചിരുന്നപ്പോള്‍ മനസ് ഉറങ്ങിപ്പോയി

ആഹ്ലാധിച്ച നിമിഷങ്ങളില്‍

ഞാന്‍ ഓര്ത്തു ഒന്നു തനിച്ച്ചയിരുന്നെന്കില്‍

പക്ഷെ മനസ് തനിച്ചായപ്പോള്‍

മനസ് പോലും എന്നെ വിട്ടു പോയി

ആകെ ഒരു അസ്വസ്തത

എനിക്കറിയില്ല, പക്ഷെ ഇപ്പോഴും

അവര്‍ ആഹ്ലാധിച്ച്ചുകൊണ്ടിരിക്കുന്നു

എങ്കിലും ഞാന്‍ അവരുടെ അടുത്തേക്ക് പോയില്ല

എന്തുകൊന്ടെന്ന്‍ എനിക്കറിയില്ല

പാവം ഞാന്‍ !!

Sunday, March 15, 2009

യാമിനി

ഡിസംബര് രാവിലെ ഉണ്ടായ സുനാമി ദുരന്തത്തില്‍ കടല്‍ കരയെ വിഴുങ്ങിയപ്പോള്‍ മരിച്ച കുട്ടികളുടെ ഓര്‍്മ്മക്ക്.

യാമിനി
എന്റെ കണ്ണുനീര്‍
അറിയുന്നുവോ നീ യാമിനി !
ഈ മരണം നീ കണ്ടില്ലയോ യാമിനി
ഇല്ല നീ കണ്ടില്ല ഈ മരണം
ഞാന്‍ നിന്നോടൊപ്പം നടന്നു
ഇപ്പോള്‍ നീ എന്നെ തനിച്ചാക്കി
എനിക്കെന്റെ കൂട്ടുകാരെ കാണണം
ചന്ദ്രനെ നക്ഷത്രങ്ങളെ നിലാവിനെ
സൂര്യനെ കിളികളെ പൂക്കളെ
അച്ചനെ അമ്മയെ
ഇനി എനിക്കത് എങ്ങനെ കഴിയും?
ഞാന്‍ ഒരനാഥ !
ഒറ്റയ്ക്ക് ,
എനിക്കിനി കൂടിനെ നിന്റെ ഇരുട്ട് മാത്രം
പാവം ഞാനിനി എന്ത് ചെയ്യും?

Friday, March 13, 2009

പഴയ നാണയം (മൂന്നാം ഭാഗം)



ഇപ്പോള്‍ . . . പുറത്തേക്ക് തുറന്ന കണ്ണുമായി ചില്ലുകൂട്ടില്‍ എന്റെ പഴയ നാണയം

പഴയ നാണയം (രണ്ടാം ഭാഗം)

പഴയ നാണയങ്ങള്‍
എവിടെയെല്ലാം കാണാം ?
മ്യൂസിയത്തില്‍ ,
റോഡരികില്‍ ,
ദേവാലയങ്ങളുടെ ,
മതിലിനു മുന്നില്‍‌
വൃദ്ധസദനങ്ങളില്‍
ആരവയെ അന്വേഷിച്ച് വരുന്നു
വഴി തെറ്റി വന്നൊരു കാക്ക
വരി തെറ്റാതെ നടന്നു വരുന്ന
യൂണിഫോമണിഞ്ഞ കുട്ടികള്‍
(തുടരും)