Thursday, March 19, 2009

മഴ ഒരു ചിത്രശലഭം


മഴ ഒരു ചിത്രശലഭമാണ്

വര്‍ണശബളമായ ആ ചിത്രശലഭം

എന്നും നമ്മുടെ മനസ്സില്‍ പറന്നു കളിക്കുന്നു

നമുക്ക് പിടിക്കാന്‍ കഴിയാതെ

അത് എങ്ങോട്ടോ പറക്കുന്നു

ഓരോ ചിത്രശലഭത്തിനും അതിന്റേതായ ശബ്ദങ്ങള്‍ ഉണ്ട്

മഴ എന്ന ചിത്രശലഭത്തിനും ശബ്ദം ഉണ്ട്

മഴ ശബ്ദം ഉണ്ടാക്കുന്നത്

റോഡില്‍ വെള്ളം വീണും

വെള്ളത്തില്‍ മഴ തുള്ളി വീണും ആണ്

ആ ചിത്ര ശലഭത്തിന്റെ ഭംഗി എത്ര വര്‍ണിച്ചാലും തീരില്ല

ഹാ എന്ത് ഭംഗി! എത്ര സുന്ദരം


Tuesday, March 17, 2009

തനിച്ച്



തനിച്ചിരുന്നപ്പോള്‍ മനസ് ഉറങ്ങിപ്പോയി

ആഹ്ലാധിച്ച നിമിഷങ്ങളില്‍

ഞാന്‍ ഓര്ത്തു ഒന്നു തനിച്ച്ചയിരുന്നെന്കില്‍

പക്ഷെ മനസ് തനിച്ചായപ്പോള്‍

മനസ് പോലും എന്നെ വിട്ടു പോയി

ആകെ ഒരു അസ്വസ്തത

എനിക്കറിയില്ല, പക്ഷെ ഇപ്പോഴും

അവര്‍ ആഹ്ലാധിച്ച്ചുകൊണ്ടിരിക്കുന്നു

എങ്കിലും ഞാന്‍ അവരുടെ അടുത്തേക്ക് പോയില്ല

എന്തുകൊന്ടെന്ന്‍ എനിക്കറിയില്ല

പാവം ഞാന്‍ !!

Sunday, March 15, 2009

യാമിനി

ഡിസംബര് രാവിലെ ഉണ്ടായ സുനാമി ദുരന്തത്തില്‍ കടല്‍ കരയെ വിഴുങ്ങിയപ്പോള്‍ മരിച്ച കുട്ടികളുടെ ഓര്‍്മ്മക്ക്.

യാമിനി
എന്റെ കണ്ണുനീര്‍
അറിയുന്നുവോ നീ യാമിനി !
ഈ മരണം നീ കണ്ടില്ലയോ യാമിനി
ഇല്ല നീ കണ്ടില്ല ഈ മരണം
ഞാന്‍ നിന്നോടൊപ്പം നടന്നു
ഇപ്പോള്‍ നീ എന്നെ തനിച്ചാക്കി
എനിക്കെന്റെ കൂട്ടുകാരെ കാണണം
ചന്ദ്രനെ നക്ഷത്രങ്ങളെ നിലാവിനെ
സൂര്യനെ കിളികളെ പൂക്കളെ
അച്ചനെ അമ്മയെ
ഇനി എനിക്കത് എങ്ങനെ കഴിയും?
ഞാന്‍ ഒരനാഥ !
ഒറ്റയ്ക്ക് ,
എനിക്കിനി കൂടിനെ നിന്റെ ഇരുട്ട് മാത്രം
പാവം ഞാനിനി എന്ത് ചെയ്യും?

Friday, March 13, 2009

പഴയ നാണയം (മൂന്നാം ഭാഗം)



ഇപ്പോള്‍ . . . പുറത്തേക്ക് തുറന്ന കണ്ണുമായി ചില്ലുകൂട്ടില്‍ എന്റെ പഴയ നാണയം

പഴയ നാണയം (രണ്ടാം ഭാഗം)

പഴയ നാണയങ്ങള്‍
എവിടെയെല്ലാം കാണാം ?
മ്യൂസിയത്തില്‍ ,
റോഡരികില്‍ ,
ദേവാലയങ്ങളുടെ ,
മതിലിനു മുന്നില്‍‌
വൃദ്ധസദനങ്ങളില്‍
ആരവയെ അന്വേഷിച്ച് വരുന്നു
വഴി തെറ്റി വന്നൊരു കാക്ക
വരി തെറ്റാതെ നടന്നു വരുന്ന
യൂണിഫോമണിഞ്ഞ കുട്ടികള്‍
(തുടരും)

Monday, March 9, 2009

പഴയ നാണയം


I
ഒരു പഴയ നാണയം
കളിപ്പാട്ടങ്ങള്ക്കിടയില്‍
ഒറ്റ തിരിഞ്ഞ്
ചെളി പുരണ്ട്
വക്ക് പൊട്ടി
അക്ഷരങ്ങള്‍ മാഞ്ഞുപോയ
ഒരു കറുത്ത തല
ഏതോ രാജാവിന്റെ ചെരിഞ്ഞ തലപ്പാവ്
(തുടരും)